റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ഉയരത്തെ പരിഹസിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് ലഭിച്ചത് 4.5 ലക്ഷം രൂപ പിഴ. സോഷ്യല്‍ മീഡിയ പ...
റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ഉയരത്തെ പരിഹസിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് ലഭിച്ചത് 4.5 ലക്ഷം രൂപ പിഴ.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ജോര്‍ജിയയെ പരിഹസിച്ചതിനാണ് ജോര്‍ജിയ മെലോണിക്ക് 5,000 യൂറോ (5,465 ഡോളര്‍, ഏകദേശം 4.5 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ മിലാന്‍ കോടതി ഉത്തരവിട്ടത്.
2021ല്‍ മെലോണിയുടെ ഉയരത്തെക്കുറിച്ച് ട്വിറ്ററില്‍ പരിഹസിച്ച മാധ്യമപ്രവര്‍ത്തകയായ ജിയൂലിയ കോര്‍ട്ടെസിക്കാണ് നടപടി നേരിടേണ്ടി വന്നത്.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടിയുടെ നേതാവും അന്ന് പ്രതിപക്ഷ നേതാവുമായിരുന്ന മെലോനിയുടെ ചിത്രം ഫാഷിസ്റ്റ് നേതാവായിരുന്ന ബെനിറ്റോ മുസോളിനിയെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തി കോര്‍ട്ടെസെ പോസ്റ്റ് ചെയ്യുകയും. ഇതിനോട് മെലോനി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. 'നിങ്ങളെന്നെ ഭയപ്പെടുത്തരുത്, ജോര്‍ജിയ മെലോണി. നിങ്ങള്‍ക്ക് 1.2 മീറ്റര്‍ (4 അടി) മാത്രമേ ഉയരമുള്ളൂ, എനിക്ക് നിങ്ങളെ കാണാന്‍ പോലും പറ്റുന്നില്ല' എന്ന് മറുപടി നല്‍കിയയാണ് മാധ്യമ പ്രവര്‍ത്തക അതിനെ എതിര്‍ത്തത്. ഇതാണ് പിന്നീട് കോടതി വരെ എത്തിയത്. ഇത് ബോഡി ഷേമിങ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് മെലോണി കോടതിയെ സമീപിച്ചത്.
Key Words: Journalist, Fne, Italian Prime Minister, Giorgia Meloni
COMMENTS