ന്യൂഡല്‍ഹി: രാജ്യത്തെത്തന്നെ ഞെട്ടിച്ച വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം രാജ്യസഭയുടെ അജണ്ട മാറ്റിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അധ്യക...
ന്യൂഡല്‍ഹി: രാജ്യത്തെത്തന്നെ ഞെട്ടിച്ച വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം രാജ്യസഭയുടെ അജണ്ട മാറ്റിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ജോസ് കെ. മാണി എം പി ക്ഷുഭിതനായി. വയനാടിനെ കൈവിടരുതെന്ന് ജോസ് കെ മാണി കൈക്കുപ്പി അപേക്ഷിച്ചു. ആരുമില്ലാത്തവര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
500 ലധികം കുടുംബങ്ങള്‍ നിരാലംബരും നിരാശ്രയരുമായി നില്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു ഗൗരവവും കാണിക്കുന്നില്ലെന്ന് ജോസ് കെ. മാണി രാജ്യസഭയില്‍ പറഞ്ഞു. ഒരു രാത്രി കൊണ്ട് ഒരായുസാണ് അവസാനിച്ചത്. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അപ്രത്യക്ഷരായി. മനസില്‍ കരുണ വറ്റാത്തവര്‍ക്കൊന്നും വയനാട്ടിലെ കാഴ്ചകള്‍ കാണാന്‍ കഴിയുന്നില്ല.
കൈയും മെയ്യും മറന്ന് കേരളത്തിനൊപ്പം നില്‍ക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം കുറ്റകരമാണെന്നും കൈക്കൂപ്പി കൊണ്ട് രാജ്യസഭയില്‍ പറഞ്ഞു.
Key Words: Jose K Mani, Wayanad, Rajya Sabha

							    
							    
							    
							    
COMMENTS