ന്യൂയോര്‍ക്ക്: നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈസ് പ്രസിഡ...
ന്യൂയോര്‍ക്ക്: നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈസ് പ്രസിഡന്റ് കമല ഹാരിസ് തനിക്കു പകരം സ്ഥാനാര്‍ഥിയാകുന്നതിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.
മത്സരിക്കാനായിരുന്നു തന്റെ ഉദ്ദേശ്യമെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താല്‍പര്യം മാനിച്ചു പിന്മാറുകയാണെന്നു പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. പിന്മാറാനുള്ള തീരുമാനത്തെക്കുറിച്ച് വരും ദിനങ്ങളില്‍ വിശദമായി സംസാരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച് ഡെലവെയറിലെ വീട്ടില്‍ കഴിയുകയാണ് ബൈഡന്‍.
Key Words: Joe Biden, Donald Trump, American Presidential Election
COMMENTS