ജയ്‌സ്വാളിന്റെ വെടിക്കെട്ടില്‍ സിംബാബ്വെക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 10 വിക്കറ്റ് വിജയം. ഇതോടെ ഒരു മത്സരം ശേഷിക്കെ 3-1 ന് ഇന്ത്യ പര...
ജയ്‌സ്വാളിന്റെ വെടിക്കെട്ടില്‍ സിംബാബ്വെക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 10 വിക്കറ്റ് വിജയം.
ഇതോടെ ഒരു മത്സരം ശേഷിക്കെ 3-1 ന് ഇന്ത്യ പരമ്പര നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്വെയ്ക്ക് തുടക്കം മികച്ചതായിരുന്നെങ്കിലും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. 93 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റേയും 58 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
Key Words: Jaiswal, T20, Zimbabwe , India
COMMENTS