ന്യൂഡല്‍ഹി: പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ അധിനിവേശം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. അഞ്ച് പതിറ്റാണ്ടിലേറെ ചരിത്രമുള്...
ന്യൂഡല്‍ഹി: പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ അധിനിവേശം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. അഞ്ച് പതിറ്റാണ്ടിലേറെ ചരിത്രമുള്ള ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതി അഭിപ്രായം പറയുന്നത് ഇതാദ്യമാണ്.
വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. യുഎന്‍ പൊതുസഭയുടെ അഭ്യര്‍ത്ഥന പ്രകാരം ആണ് അന്താരാഷ്ട്ര നീതി ന്യായ കോടതി വിഷയം പരിഗണിച്ചത്.
'അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോടതിയുടെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിക്കൊണ്ട് ഐസിജെ പ്രസിഡന്റ് നവാഫ് സലാം പറഞ്ഞു. അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ നിയമവിരുദ്ധമായ സാന്നിധ്യം എത്രയും വേഗം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ രാഷ്ട്രം ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ നിന്നും കിഴക്കന്‍ ജറുസലേമില്‍ നിന്നും ഇസ്രായേല്‍ തങ്ങളുടെ എല്ലാ കുടിയേറ്റക്കാരെയും ഒഴിപ്പിക്കണമെന്നും അധിനിവേശം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഫലസ്തീനികള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കണമെന്നും കോടതി പറഞ്ഞു.
Key Words: Israel,Ooccupation, Palestinian, International Court of Justice

							    
							    
							    
							    
COMMENTS