സിംബാബ് വേയ്ക്കെതിരെയുള്ള മൂന്നാം ടി 20 യില്‍ ഇന്ത്യയ്ക്ക് ജയം. 23 റണ്‍സിനാണ് മൂന്നാം ടി 20 യില്‍ ടീം ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 183...
സിംബാബ് വേയ്ക്കെതിരെയുള്ള മൂന്നാം ടി 20 യില്‍ ഇന്ത്യയ്ക്ക് ജയം. 23 റണ്‍സിനാണ് മൂന്നാം ടി 20 യില്‍ ടീം ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ് വേയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നേരത്തേ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അര്‍ദ്ധ സെഞ്ച്വറിയും 66(49), ഋതുരാജ് ഗെയ്ക്ക് വാദ് 49 (28), യശ്വസി ജയ്സ്വാള്‍ 36 (27) എന്നിവരുടെ മികച്ച ഇന്നിംഗ്സുകളുമാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്.
ഉപ നായകനായി കളിക്കിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് ഏഴ് പന്തില്‍ പന്ത്രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്കായി ഡിയോണ്‍ മേഴ്സ് 65 (49)*, ക്ലൈവ് മഡാന്‍ഡേ 37 (26) എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചു നില്ക്കാന് കഴിഞ്ഞത്. ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നും, ആവേശ് ഖാന് രണ്ടും വിക്കറ്റ് വീഴ്ത്തി.
Key Words: Cricket, Zimbabwe, India
COMMENTS