കണ്ണൂര്‍ : കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കല്‍ ക്വാറിയിടിഞ്ഞ് വീടുകള്‍ തകര്‍ന്നു. മാവുള്ള കണ്ടി പറമ്പില്‍ ബാബുവിന്റെയും ടി പ്രനീതിന്റെയും വ...
കണ്ണൂര്‍ : കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കല്‍ ക്വാറിയിടിഞ്ഞ് വീടുകള്‍ തകര്‍ന്നു. മാവുള്ള കണ്ടി പറമ്പില്‍ ബാബുവിന്റെയും ടി പ്രനീതിന്റെയും വീടുകളാണ് തകര്‍ന്നത്. 20 വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയാണിടിഞ്ഞത്. ഇന്ന് പുലര്‍ച്ചയായിരുന്നു അപകടം.
ക്വാറി ഇടിഞ്ഞ പശ്ചാത്തലത്തില്‍ സമീപത്തെ പത്തു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിക്കും. ക്വാറി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് നിന്ന് വലിയ രീതിയില്‍ മണ്ണിടിയുകയായിരുന്നു. വീടുകളിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രണ്ടു വീടുകളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അപകടമുണ്ടായത് പുലര്‍ച്ചെ, തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി.
Key Words: Houses Collapse, Kannur, Granite Quarry
COMMENTS