High court petition against release of justice Hema committee report
കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
വിവരാവകാശ കമ്മിഷന്‍ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കെയാണ് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സിനിമയിലെ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുമെന്നും ഇതു കാരണം വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടാതെ മൊഴികൊടുത്ത പലരുടെയും ജീവന് പോലും അപകടമുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അടിയന്തരമായി തടയണമെന്നുമാണ് ആവശ്യം. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Keywords: High court, Petition, Justice Hema committee report
COMMENTS