റാഞ്ചി: ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായ ജെ.എം.എം മേധാവി ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്തി. നിലവിലെ...
റാഞ്ചി: ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായ ജെ.എം.എം മേധാവി ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്തി. നിലവിലെ മുഖ്യമന്ത്രി ചമ്പായ് സോറന് ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ഇന്ത്യാ സഖ്യ എംഎല്‍എമാരും നേതാക്കളും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമായത്.
അഞ്ച് മാസക്കാലം ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലായിരുന്നു ഹേമന്ത് സോറന്. ഇത് മൂന്നാം തവണയാണ് ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഭരണസഖ്യത്തിന്റെ 47 എംഎല്‍എമാര്‍ ഹേമന്ത് സോറനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. റാഞ്ചിയിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇന്ത്യാ ബ്ലോക്കിന്റെ യോഗം ചേര്‍ന്നിരുന്നു. ജൂണ്‍ 28 നാണ് ഹേമന്ത് സോറന് ഹൈക്കോടി ജാമ്യം അനുവദിച്ചത്.
COMMENTS