കൊച്ചി: സംസ്ഥാനത്ത് ദുരിതം വിതച്ച് അതിതീവ്ര മഴ തുടരും. മഴക്കെടുതിയില്‍ ഇന്ന് കേരളത്തില്‍ നാലു മരണം സംഭവിച്ചു. വടക്കഞ്ചേരി കണ്ണബ്ര കൊട്ടേക്കാ...
കൊച്ചി: സംസ്ഥാനത്ത് ദുരിതം വിതച്ച് അതിതീവ്ര മഴ തുടരും. മഴക്കെടുതിയില്‍ ഇന്ന് കേരളത്തില്‍ നാലു മരണം സംഭവിച്ചു. വടക്കഞ്ചേരി കണ്ണബ്ര കൊട്ടേക്കാട്, വീടിന്റ മണ് ചുമര് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചതിനുപിന്നാലെ കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം കൂടി സംഭവിച്ചു. മട്ടന്നൂരിലും ചൊക്ലിയിലും വെള്ളക്കെട്ടില്‍ വീണാണ് രണ്ട് മരണവും സംഭവിച്ചത്. ഇതോടെ മഴക്കെടുതിയില്‍ ഇന്ന് കേരളത്തില്‍ നാലു മരണം മരണം സംഭവിച്ചത്.
അതേസമയം, നാളെ വൈകിട്ട് വരെ സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴക്കെടുതിയില്‍ സംസ്ഥാനത്ത് വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാ താലൂക്ക് ഓഫീസുകളിലും കണ്ട്രോള് റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാന്‍ റവന്യു മന്ത്രി കെ. രാജന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലകളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളാണ് തുറന്നത്. എന്‍ഡിആര്‍എഫ് സംഘങ്ങളും സജ്ജമാണ്. മലയോര മേഖലകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ സജ്ജമാക്കി.
മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്റെ അവസരമായി കണക്കാക്കരുതെന്ന് മന്ത്രി പ്രത്യേകം പറഞ്ഞു.
Key Words: Rain, Kerala, Alert, Camp
COMMENTS