Heavy rain continues in Mumbai
മുംബൈ: തുടര്‍ച്ചയായ കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തിലായി. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകള്‍ അടച്ചു. വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. നഗരത്തില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.
മഹാരാഷ്ട്രയില്‍ മാത്രമല്ല കര്‍ണ്ണാടകയിലും കനത്ത മഴ തുടരുകയാണ്. കര്‍ണ്ണാടകയിലെ മിക്ക സ്ഥലങ്ങളിലും റെഡ് അലേര്‍ട്ടാണുള്ളത്.
തുടര്‍ച്ചയായ പെയ്യുന്ന കനത്ത മഴയില്‍ കര്‍ണാടകയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടത്തും മണ്ണിടിച്ചിലും വീട് തകര്‍ന്നും നിരവധി മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Keywords: Mumbai, Heavy rain, Karnataka, Flood
COMMENTS