ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട് ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. 2024 ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ച...
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട് ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. 2024 ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ചോര്‍ച്ചയില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി പാര്‍ലമെന്റില്‍ ചൂടേറിയ അഭിപ്രായവ്യത്യാസമുണ്ടായി.
നീറ്റില്‍ മാത്രമല്ല, എല്ലാ പ്രധാന പരീക്ഷകളിലും നമ്മുടെ പരീക്ഷാ സമ്പ്രദായത്തില്‍ വളരെ ഗുരുതരമായ പ്രശ്നമുണ്ടെന്ന് രാജ്യത്തിന് മുഴുവന്‍ വ്യക്തമാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു. 'മന്ത്രി (ധര്‍മ്മേന്ദ്ര പ്രധാന്) താനൊഴികെ മറ്റെല്ലാവരെയും കുറ്റപ്പെടുത്തി. ഇവിടെ നടക്കുന്നതിന്റെ അടിസ്ഥാനകാര്യങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാകുമെന്ന് പോലും ഞാന്‍ കരുതുന്നില്ല.' അദ്ദേഹം പറഞ്ഞു.
ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇത് വഞ്ചനാപരമാണെന്ന് വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പരീക്ഷാ സമ്പ്രദായത്തിന്റെ സമഗ്രതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
എന്നാല്‍ പട്നയില്‍ മാത്രമേ നീറ്റ് പരീക്ഷ ക്രമക്കേട് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് വ്യക്തമാക്കി. ക്രമക്കേടില്‍ സിബിഐ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും. നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങള്‍ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 7 വര്‍ഷത്തിനിടെ പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം തകര്‍ത്തത് കോണ്‍ഗ്രസാണെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
COMMENTS