കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 93 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയെന്നും ഇത് അവസാന കണക്കല്ലെ...
കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 93 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയെന്നും ഇത് അവസാന കണക്കല്ലെന്നും അദ്ദഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ 128 പേര്‍ ചികിത്സയിലുണ്ട്. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അതില്‍ 18 എണ്ണം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികള്‍ ഉള്‍പ്പടെ മണ്ണില്‍ പുതഞ്ഞുപോവുകയായിരുന്നു. കുറച്ചുപേര്‍ ഒഴുകിപ്പോയി. ചാലിയാറില്‍ നിലമ്പൂരില്‍ നിന്ന് 16 മൃതദേഹങ്ങള്‍ കണ്ടെത്തി. സൈനിക സംഘം മുണ്ടക്കൈ മാര്‍ക്കറ്റ് മേഖലയില്‍ രാവിലെ എത്തി പരുക്കേറ്റവരെ മുഴുവന്‍ മാറ്റി. നമ്മുടെ നാട് ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമാണിത്. രക്ഷാപ്രവര്‍ത്തനം ആകാവുന്ന രീതിയില്‍ തുടരുന്നുണ്ട്. ചൂരല്‍മലയുടെ ഒരു മേഖല തന്നെ ഒലിച്ചുപോവുകയായിരുന്നു. ആദ്യ ഉരുള്‍പൊട്ടല്‍ പുലര്‍ച്ചെ 2 മണിക്കും രണ്ടാമത്തേത് 4.10 നും സംഭവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധ്യമായ എല്ലാ ശക്തിയും മാര്‍ഗ്ഗവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് എന്നിവര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 5 മന്ത്രിമാര്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
Key Words: Pinarayi Vijayan, Wayanad Land slide, Tragedy
COMMENTS