കോട്ടയം: ജയിലില്‍ കിടന്നപ്പോള്‍ തന്നെ വിളിച്ചാശ്വസിപ്പിച്ച ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന...
കോട്ടയം: ജയിലില്‍ കിടന്നപ്പോള്‍ തന്നെ വിളിച്ചാശ്വസിപ്പിച്ച ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. കോടിയേരിയുടേയും ഉമ്മന്‍ചാണ്ടിയുടേയും ഒരുപോലെ ക്രൂശിക്കപ്പെട്ട കുടുംബമാണെന്നും ബിനീഷ് പറഞ്ഞു.
ജനമനസ്സുകളില്‍ സ്വാധീനമുണ്ടാക്കിയ നേതാക്കന്‍മാരെ വിസ്മൃതിയിലേക്ക് തള്ളിവിടാന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഉമ്മന്‍ചാണ്ടിയ്ക്ക് കിട്ടിയ ആദരമെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ കോട്ടയം പുതുപ്പള്ളിയില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ് കോടിയേരി.
Key Words: Bineesh Kodiyeri, Oommen Chandy
He was the one who comforted him when he was in prison; Remembering Bineesh Kodiyeri
COMMENTS