Hamas chief Ismail Haniyeh killed in Iran
ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ (61) ഇറാനില്‍ കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്‌റാനില്‍ വച്ചാണ് ഹനിയെയും അംഗരക്ഷനും കൊല്ലപ്പെട്ടത്. ടെഹ്‌റാനില്‍ ഹനിയെ താമസിക്കുന്ന വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടത്.
അതേസമയം കൊലപാതകത്തിന്‍രെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഹനിയെ ടെഹ്‌റാനില്‍ എത്തിയത്. 2017 മുതല്‍ ഹമാസിന്റെ തലവനാണ് ഇസ്മയില്‍ ഹനിയെ.
Keywords: Ismail Haniyeh, Hamas chief , Killed, Iran
COMMENTS