old rate today
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 50,400 രൂപയും ഗ്രാമിന് 6,300 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5,230 ആണ് ഇന്നത്തെ വില.
മേയ് 20 ന് പവന് 55,000 ന് മുകളില്‍ ആയിരുന്നെങ്കിലും പിന്നീട് കൂടിയും കുറഞ്ഞ 53,000 ല്‍ എത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതോടെ 51,000 ല്‍ എത്തുകയായിരുന്നു. ഇന്ന് വീണ്ടും 800 രൂപ കുറഞ്ഞ് 50,400 ല്‍ എത്തി നില്‍ക്കുകയാണ്.
Keywords: Gold, Rate, Budget, Today
COMMENTS