കൊച്ചി: സ്വര്‍ണ വില കുതിക്കുന്നു. അരലക്ഷം കടന്ന സ്വര്‍ണം ഇപ്പോള്‍ 55,000-ലേക്ക് കടക്കുകയാണ്. ജൂലൈ ആദ്യം മുതല്‍ തന്നെ സ്വര്‍ണ വിപണി വില വര്‍ദ...
കൊച്ചി: സ്വര്‍ണ വില കുതിക്കുന്നു. അരലക്ഷം കടന്ന സ്വര്‍ണം ഇപ്പോള്‍ 55,000-ലേക്ക് കടക്കുകയാണ്. ജൂലൈ ആദ്യം മുതല്‍ തന്നെ സ്വര്‍ണ വിപണി വില വര്‍ദ്ധനവാണ് സൂചിപ്പിച്ചിരുന്നത്.
മാസം പകുതിയിലേയ്ക്ക് അടുക്കുമ്പോഴേയ്ക്കും ഈ കുതിപ്പ് തുടരുകയാണ്. ഇന്നും സ്വര്‍ണ വില ഉയരുകയാണ് ചെയ്തത്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്.
ഇന്നലെ ഗ്രാമിന് 20 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6,760 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ വര്‍ദ്ധനവും രേഖപ്പെടുത്തി. ഇതോടെ പവന് 54,080 രൂപയായി വില.
ഒരു ഗ്രാം വെള്ളിക്ക് ഇപ്പോള്‍ 100 രൂപയും പവന് 800 രൂപയുമാണ് വില.
COMMENTS