Gold price today in Kerala
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വര്‍ണ്ണ വില പവന് 54,000 രൂപയും ഗ്രാമിന് 6,750 രൂപയുമായി.
ഈ മാസം ആദ്യം 53,000 ല്‍ നിന്നിരുന്ന സ്വര്‍ണ്ണ വില പിന്നീട് 54,000 കടക്കുകയായിരുന്നു. ആറാം തീയതി 54,120 ല്‍ എത്തിയെങ്കിലും പിന്നീട് കൂടിയും കുറഞ്ഞും 53,680 ല്‍ എത്തുകയും തുടര്‍ന്ന് വീണ്ടും 54,000 കടക്കുകയുമായിരുന്നു. ഇന്നു വീണ്ടും വില കുറഞ്ഞ് 54,000 ല്‍ എത്തി നില്‍ക്കുകയാണ്.
Keywords: Gold price, Fall, Today
COMMENTS