കൊച്ചി: അരലക്ഷം പിന്നിട്ട സ്വര്‍ണവില താഴോട്ടിറങ്ങാതെ തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6,700 രൂപയും പവന് 53,600 രൂപയുമാണ് വില. എന്നാല...
കൊച്ചി: അരലക്ഷം പിന്നിട്ട സ്വര്‍ണവില താഴോട്ടിറങ്ങാതെ തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6,700 രൂപയും പവന് 53,600 രൂപയുമാണ് വില. എന്നാല്‍ വെള്ളിയുടെ വിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില നിശ്ചയിക്കുന്നത്. 24 കാരറ്റിന്റെ സ്വര്‍ണ വില ജിഎസ്ടി അടക്കം ഉള്ള തുകയില്‍ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോള്‍ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേര്‍ത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.
Key Words: Gold Price, Kerala, Business
COMMENTS