ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഡോഡയിലെ വനമേഖലയ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഡോഡയിലെ വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന ജമ്മു പൊലീസും സൈന്യവും ചേര്‍ന്ന സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. മേജര്‍ ബ്രിജേഷ് ഥാപ്പ ഉള്‍പ്പടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്.
അതേസമയം, ഏറ്റുമുട്ടലില്‍ നാല് ജവാന്മാര് വീരമൃത്യു വരിച്ചതിന് പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തുടരെത്തുടരെ ഭീതിപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് വേദനാജനകവും ആശങ്കപ്പെടുത്തുന്നതുമാണ്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ജമ്മു കശ്മീരിലെ ജീര്‍ണ്ണാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
Key Words: Rahul Gandhi, Soldiers Martyred, Jammu And Kashmir
COMMENTS