കൊച്ചി: കനത്ത മഴയിലും കാറ്റിലും ഫ്ളക്സും ടാര്‍പോളിനും മെട്രോ റെയിലിന് കുറുകേ വീണ് ഗതാഗതം തടസപ്പെട്ടു. എറണാകുളം സൗത്ത്- കടവന്ത്രക്കും ഇടയിലാ...
കൊച്ചി: കനത്ത മഴയിലും കാറ്റിലും ഫ്ളക്സും ടാര്‍പോളിനും മെട്രോ റെയിലിന് കുറുകേ വീണ് ഗതാഗതം തടസപ്പെട്ടു. എറണാകുളം സൗത്ത്- കടവന്ത്രക്കും ഇടയിലാണ് ടാര്‍പോളില്‍ പറന്നുവീണത്. ഇതോടെ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു.
കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് ഫ്ളക്സ് ബോര്‍ഡ് മറിഞ്ഞുവീണത്. ഇതോടെ ഈ റൂട്ടിലും ഗതാഗതം നിര്‍ത്തിവച്ചു. പിന്നീട് ഇവ നീക്കിയശേഷം ഗതാഗതം പുനസ്ഥാപിച്ചു.
Key Words: Kochi, Metro, wind, Rain
COMMENTS