Five injured including actors during cinema shooting
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപകടത്തില്‍ നടന്‍ അര്‍ജുന്‍ അശോകന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബ്രൊമാന്‍സ് എന്ന സിനിമയുടെ സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.
ഇന്നു പുലര്‍ച്ചെ ഒന്നരയോടെ കൊച്ചി എം.ജി റോഡില്‍ കാര്‍ തലകീഴായി മറിയുകയായിരുന്നു. സംഭവത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ക്കും പരിക്കുണ്ട്. സ്റ്റണ്ട് മാസ്റ്റര്‍ ആണ് കാറോടിച്ചിരുന്നത്. സംഭവത്തില്‍ അമിത വേഗത്തില്‍ കാറോടിച്ചതിന് പൊലീസ് കേസെടുത്തു.
Keywords: Accident, Cinema shooting, Actor Arjun Asokan, Police case
COMMENTS