കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയ്ക്കായി ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഉമ്മന്‍ചാണ്ടി പൊതുപ്രവര്‍ത്തക ...
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയ്ക്കായി ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഉമ്മന്‍ചാണ്ടി പൊതുപ്രവര്‍ത്തക പുരസ്‌കാരം രാഹുല്‍ഗാന്ധിക്ക്. ഒരുലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ഡോ. ശശി തരൂര്‍ എംപി ചെയര്‍മാനും പെരുമ്പടവം ശ്രീധരന്‍, ഡോ.എം.ആര്‍. തമ്പാന്‍, ഡോ.അച്ചുത് ശങ്കര്‍,ജോണ്‍ മുണ്ടക്കയം എന്നിവര്‍ അംഗങ്ങളുമായുള്ള ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത രാഹുല്‍ ഗാന്ധിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
Key Words: First Oommen Chandy Award, Rahul Gandhi

							    
							    
							    
							    
COMMENTS