പത്തനംതിട്ട: ഡിവൈഎഫ്‌ഐ തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെ കാപ്പ കേസില്‍ നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ അഭിജിത്ത് പ്രവേശി...
പത്തനംതിട്ട: ഡിവൈഎഫ്‌ഐ തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെ കാപ്പ കേസില്‍ നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്.
പൊലീസ് റിപ്പോര്‍ട്ട് പ്രകാരം അഭിജിത്ത് ബാലന്‍ അറിയപ്പെടുന്ന റൗഡിയാണെന്ന് പറയുന്നു. നേരത്തെ, നല്ലനടപ്പ് ബോണ്ട് കോടതിക്ക് നല്‍കി ജാമ്യം നേടിയ ശേഷവും അഭിജിത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കാപ്പാക്കേസില്‍ നാടുകടത്താന്‍ ഉത്തരവിട്ടത്.
Key Words: DYFI, Regional Secretary, Capa case, Pathanathitta
COMMENTS