മോഹന്‍ലാലിന്റെ ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രമായ 'ദേവദൂതന്‍' ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുന്നു. വിശാല്‍ കൃഷ്ണമൂര്‍ത്തിയ...
മോഹന്‍ലാലിന്റെ ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രമായ 'ദേവദൂതന്‍' ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുന്നു. വിശാല്‍ കൃഷ്ണമൂര്‍ത്തിയും മഹേശ്വറും അലീനയും 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. ചിത്രം ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും.
സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ്. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്. റീ മാസ്റ്റേര്‍ഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളില്‍ ഉടന്‍ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. റീ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു.
മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത ചടങ്ങിലാണ് 4കെ, ഡോള്‍ബി അറ്റ്‌മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തിറങ്ങിയത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറാണ് ദേവദൂതന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേര്‍ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
COMMENTS