ന്യൂഡല്‍ഹി: ബേസ്മെന്റില്‍ വെള്ളകയറി അപകടത്തില്‍പ്പെട്ട് മൂന്ന് ഐഎഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ 13 കോച്ചിംഗ് സെന്ററുകള...
ന്യൂഡല്‍ഹി: ബേസ്മെന്റില്‍ വെള്ളകയറി അപകടത്തില്‍പ്പെട്ട് മൂന്ന് ഐഎഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ 13 കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ നടപടി. ഓള്‍ഡ് രജീന്ദര്‍ നഗര്‍ ഏരിയയിലെ 13 കോച്ചിംഗ് സെന്ററുകളാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ദില്ലി (എംസിഡി) സീല്‍ ചെയ്തത്.
അധികൃതര്‍ പ്രദേശത്തെ നിരവധി കോച്ചിംഗ് സെന്ററുകളില്‍ ഞായറാഴ്ച പരിശോധന നടത്തുകയും സുരക്ഷിതമല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുകയുമായിരുന്നുവെന്ന് ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയ് പറഞ്ഞു.
മലയാളി ഉള്‍പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് കെട്ടിടനിര്‍മ്മാണ മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കുന്നത് ഉറപ്പാക്കാത്തതിന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വന്‍ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഉത്തരവാദികയാണെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ ഞായറാഴ്ച മേയറുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം മുഖര്‍ജി നഗറിലെ ഒരു ഐഎഎസ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ വന്‍ തീപിടിത്തത്തെത്തുടര്‍ന്ന്, കെട്ടിട നിയമങ്ങള്‍ ലംഘിക്കുന്ന കോച്ചിംഗ് സെന്ററുകളുടെ സര്‍വേ ആരംഭിച്ചിരുന്നു. എന്നാല്‍, നഗരസഭയുടെ നടപടി പാതിവഴിയില്‍ നിലച്ചുപോയെന്നാണ് ആരോപണം.
Key Words: Death, Malayali, Coaching Centers Tragedy, Delhi
COMMENTS