തിരുവനന്തപുരം: ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന...
തിരുവനന്തപുരം: ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജോയിയുടെ മരണം ദാരുണമായ സംഭവമാണെന്ന് പറഞ്ഞ സുരേന്ദ്രന്‍, മനഃപൂര്‍വ്വമായ നരഹത്യയാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്റെ മിസ് മാനേജ്‌മെന്റിന്റെ ഇരയാണ് ജോയിയെന്നും അതുകൊണ്ടുതന്നെ മേയര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മൂന്ന് ദിവസം കൈ മെയ് മറന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ജോയിയെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ കഴിഞ്ഞ ദിവസം മോര്‍ച്ചറിക്കു മുന്നില്‍ ആര്യ പൊട്ടിക്കരയുകയും ചിത്രങ്ങള്‍ വൈറലായി മാറുകയും ചെയ്തിരുന്നു.
Key Words: Death, Joy, K Surendran, Mayor Arya Rajendran
COMMENTS