കോട്ടയം: ഈരാറ്റുപേട്ടയില്‍ വന്‍ കള്ളനോട്ട് വേട്ട. ബാങ്കിന്റെ സിഡിഎമ്മിലൂടെ അക്കൗണ്ടില്‍ ഇട്ട രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഈരാറ്റുപേ...
കോട്ടയം: ഈരാറ്റുപേട്ടയില്‍ വന്‍ കള്ളനോട്ട് വേട്ട. ബാങ്കിന്റെ സിഡിഎമ്മിലൂടെ അക്കൗണ്ടില്‍ ഇട്ട രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഈരാറ്റുപേട്ടയില്‍ പിടിച്ചെടുത്തത്. 500 രൂപയുടെ 448 നോട്ടുകളാണ് ഉണ്ടായിരുന്നത്.
ഈരാറ്റുപേട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് സിഡിഎമ്മിലൂടെ കള്ളനോട്ട് നിക്ഷേപിച്ചത്. ബാങ്ക് അധികൃതര്‍ കള്ളനോട്ട് പിടിച്ചെടുത്ത ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കള്ളനോട്ട് എത്തിച്ചത് ആരാണ് എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Key Words: Counterfeit Currency, Bank, Fraud, Arrest


COMMENTS