CM Pinarayi Vijayan calls urgent meeting on Amayizhanchan canal issue
തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നത്തില്‍ അവസാനം ഇടപെട്ട് മുഖ്യമന്ത്രി. പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11:30ന് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്.
ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നതുമൂലമുള്ള വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം, റെയില്‍വേ, ആരോഗ്യം, ജലവിഭവം തുടങ്ങിയ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും യോഗത്തില്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടാകും.
അതേസമയം ഇത്തരത്തില്‍ പ്രധാനപ്പെട്ടൊരു വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാന്‍ ഒരാളുടെ ജീവന്‍ പൊലിയേണ്ടി വന്നു എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്.
Keywords: CM Pinarayi Vijayan, Amayizhanchan canal issue, Urgent meeting
COMMENTS