കല്‍പറ്റ: രാജ്യത്തെയാകെ വിറപ്പിച്ച വയനാട് ഉരുള്‍പൊട്ടലില്‍ മരണം 156 ലേക്ക്. ചൂരല്‍മലയില്‍ രാവിലെ ആറ് മണിയോടെ സൈന്യം രക്ഷാദൗത്യം ആരംഭിച്ചു. 4...
കല്‍പറ്റ: രാജ്യത്തെയാകെ വിറപ്പിച്ച വയനാട് ഉരുള്‍പൊട്ടലില്‍ മരണം 156 ലേക്ക്. ചൂരല്‍മലയില്‍ രാവിലെ ആറ് മണിയോടെ സൈന്യം രക്ഷാദൗത്യം ആരംഭിച്ചു. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തും. അഗ്‌നിശമനസേനയുടെ തെരച്ചില്‍ 7 മണിയോടെ ആരംഭിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.
ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ 98 പേരെ കാണാനില്ലെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ പറയുന്നത്. 20 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതര്‍ക്കായി 8 ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. മൂവായിരത്തിലധികം പേര്‍ ക്യാമ്പുകളിലുമുണ്ട്.
148 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഓരോ മണിക്കൂറിലും മരിച്ചവരുടെ എണ്ണം കൂടുകയാണ്.
Key Words: Chaliyar, Wayanad Landslide, Rescue Operation
COMMENTS