ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. അധികാര പരിധി ലംഘിച്ച് കേസെടുത്ത സിബിഐ നടപടിയില്‍ ബംഗാള്‍ സര്‍ക്കാര...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. അധികാര പരിധി ലംഘിച്ച് കേസെടുത്ത സിബിഐ നടപടിയില്‍ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി.
നേരത്തെ സംസ്ഥാനത്ത് കേസെടുക്കാന്‍ സിബിഐക്ക് നല്‍കിയ അനുമതി ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പിന്നാലെ സന്ദേശ്ഖാലി വിഷയത്തില്‍ അനുമതിയില്ലാതെ കേസെടുത്ത സിബിഐ നടപടിയെയാണ് ബംഗാള്‍ സര്‍ക്കാര്‍ ചോദ്യം ചെയ്തത്.
ഹര്‍ജി നിലനില്‍ക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തള്ളിയ സുപ്രീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നും അറിയിച്ചു.
Key Words: Supreme Court, CBI, Central Government


COMMENTS