ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും കേസില്‍ ഇടക്ക...
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും കേസില്‍ ഇടക്കാല ജാമ്യം തേടിയാണ് കെജ്രിവാള് ഹൈക്കോടതിയെ സമീപിച്ചത്.
തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കെജ്രിവാള് ജയില്‍ മോചിതന്‍ ആകാതിരിക്കാന്‍ വേണ്ടിയാണ് സിബിഐ അറസ്റ്റ് ചെയ്തത് എന്ന് കെജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി ചൂണ്ടികാട്ടി.
സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം വഴിതെറ്റിക്കാനും കെജ്രിവാള് ശ്രമിച്ചെന്നും സിബിഐ കോടതിയില്‍ ആരോപിച്ചു.
Key Words: CBI Arrest, Interim Bail, Arvind Kejriwal, Plea
COMMENTS