Case against RDX director Nahas Hidayath
കൊച്ചി: ആര്‍.ഡി.എക്‌സ് സിനിമയുടെ സംവിധായകന്‍ നഹാസ് ഹിദായത്തിനെതിരെ നിര്‍മ്മാതാവ് കോടതിയില്‍. നഹാസ് കരാര്‍ ലംഘനം നടത്തിയെന്നാരോപിച്ചാണ് നിര്‍മ്മാതാവ് സോഫിയ പോള്‍ കോടതിയെ സമീപിച്ചത്. കരാര്‍ പ്രകാരം സംവിധായകന്റെ രണ്ടാമത്തെ സിനിമയും ഇതേ കമ്പനിക്ക് വേണ്ടിയാകണമെന്ന് ഉപാധിയുണ്ടായിരുന്നു.
കരാര്‍ പ്രകാരം ആദ്യ സിനിമയ്ക്കായി 15 ലക്ഷം രൂപ നഹാസിന് നല്‍കിയെന്നും പിന്നീട് രണ്ടാമത്തെ സിനിമയ്ക്കായി 40 ലക്ഷം രൂപയും പ്രീ പ്രൊഡക്ഷന്‍ ജോലിക്കായി നാലു ലക്ഷത്തി എണ്‍പത്തി രണ്ടായിരം രൂപയും നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ പുതിയ പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചുവെന്നും പിന്നീട് പല തവണ പടം തുടങ്ങാനായി ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ലെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് ഇയാള്‍ വാങ്ങിയ തുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് നിര്‍മ്മാണ കമ്പനി കോടതിയെ സമീപിച്ചത്.
Keywords: RDX, Director Nahas, Producer, Court


COMMENTS