Bribe for PSC membership
കോഴിക്കോട്: പി.എസ്.സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വീണ്ടും വെട്ടിലായി സി.പി.എം. മന്ത്രി മുഹമ്മദ് റിയാസിന്റെ അയല്‍വാസി കൂടിയായ സി.പി.എം യുവ നേതാവാണ് ഹോമിയോ ഡോക്ടര്‍മാരായ ദമ്പതികളില്‍ നിന്ന് പി.എസ്.സി അംഗത്വത്തിനായി 22 ലക്ഷം രൂപ കോഴ വാങ്ങിയത്. സംഭവം നാണക്കേടായതോടെ ഇന്നു ചേരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
പി.എസ്.സി അംഗത്വത്തിനായി 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 22 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റുകയായിരുന്നു. വനിതാ ഡോക്ടര്‍ക്ക് വേണ്ടി ഭര്‍ത്താവാണ് രൂപ കൈമാറിയത്. അംഗത്വം കിട്ടാതെ വന്നപ്പോള്‍ ആയുഷ് മിഷനില്‍ ഉയര്‍ന്ന തസ്തിക കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.
ഇതും നടക്കാതെ വന്നപ്പോഴാണ് ഡോക്ടര്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. മന്ത്രി റിയാസിനു പുറമെ സച്ചിന് ദേവ് എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന് എന്നിവരുടെ പേരുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായി ആരോപണം ഉയരുന്നുണ്ട്.
Keywords: Bribe for PSC membership, Mohammed Riyas, CPM youth leader
COMMENTS