കേരളത്തില്‍ സ്വര്‍ണ വില താഴേക്ക്. ഗ്രാം വില 35 രൂപ ഇടിഞ്ഞ് 6,780 രൂപയിലും പവന്‍ വില 280 രൂപ ഇടിഞ്ഞ് 54,240 രൂപയിലുമാണ് ഇന്ന് വ്യാപാരം. 18 കാ...
കേരളത്തില്‍ സ്വര്‍ണ വില താഴേക്ക്. ഗ്രാം വില 35 രൂപ ഇടിഞ്ഞ് 6,780 രൂപയിലും പവന്‍ വില 280 രൂപ ഇടിഞ്ഞ് 54,240 രൂപയിലുമാണ് ഇന്ന് വ്യാപാരം. 18 കാരറ്റ് സ്വര്‍ണ വിലയും 30 രൂപ കുറഞ്ഞ് 5,630 രൂപയിലെത്തി.
വെള്ളി വിലയും വീണ്ടും താഴുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 96 രൂപയിലാണ് വ്യാപാരം. രാജ്യാന്തര തലത്തില്‍ സ്പോട്ട് വെള്ളി മൂന്ന് ശതമാനത്തോളം ഇടിഞ്ഞ് ഔണ്‍സിന് 29.17 ഡോളറായിരുന്നു.
മൂന്നാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 480 രൂപയുടെ കുറവുണ്ടായിരുന്നു. ഇതോടെ മൂന്ന് ദിവസം കൊണ്ട് 760 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
Key Words: Gold Price, Kerala, Down, Business
COMMENTS