തിരുവനന്തപുരം: എസ്എന്‍ഡിപി ക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിഡിജെഎസ് ബിജെപി യിലേക്കുള്ള ...
തിരുവനന്തപുരം: എസ്എന്‍ഡിപി ക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിഡിജെഎസ് ബിജെപി യിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പുതിയ ആരോപണം. മാത്രമല്ല, എസ്എന്‍ഡിപി നേതൃത്വം അത് പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.
എസ്എന്‍ഡിപിയെ ബിജെപിയില്‍ കെട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് എസ്എന്‍ഡിപിയെ പോകാന്‍ അനുവദിക്കില്ലെന്നും ശ്രീനാരായണീയ ദര്‍ശനങ്ങളില്‍ നിന്ന് അകലുന്ന എസ്എന്‍ഡിപിയെ ശക്തമായി വിമര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Key Words: BDJS, BJP, MV Govindan
COMMENTS