കൊച്ചി: സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ആസിഫ് അലി. എന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ...
കൊച്ചി: സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ആസിഫ് അലി. എന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാള്‍ക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്‌നായി മാറരുത്. അതെന്റെയൊരു അപേക്ഷയാണെന്ന് ആസിഫ് അലി. പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ പ്രചരണാര്‍ത്ഥം എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ എത്തിയപ്പോഴായിരുന്നു ആസിഫിന്റെ പ്രതികരണം.
അദ്ദേഹം അനുഭവിക്കുന്ന വിഷമം എന്താണെന്ന് എനിക്ക് മനസ്സിലാകും. ദയവുചെയ്ത് ഇതൊരു ഹേറ്റ് ക്യാംപെയ്‌നായി മാറരുത്. എനിക്ക് നിങ്ങളെല്ലാവരും നല്‍കുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഐ ലവ് യു ഗയ്‌സ്. നിങ്ങളില്‍ നിന്ന് ഇത്രയും സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം' ആസിഫ് അലി പറഞ്ഞു.
നടി അമലാ പോളും സംവിധായകന്‍ അര്‍ഫാസും ഒപ്പമുണ്ടായിരുന്നു. വിവാദത്തില്‍ വിശദമായ പ്രതികരണം വൈകാതെ നടത്തുമെന്നും ആസിഫ് അലി അറിയിച്ചിട്ടുണ്ട്.
COMMENTS