ഷിരൂർ : ഉത്തര കന്നഡയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറിയിൽ അർജുൻ ഉണ്ടോ എന്ന് അറിയാനാണ് പ്രഥമ പരിഗണനയെന്ന് സേനാ വക്താവ് അറിയിച്ചു. അ...
ഷിരൂർ : ഉത്തര കന്നഡയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറിയിൽ അർജുൻ ഉണ്ടോ എന്ന് അറിയാനാണ് പ്രഥമ പരിഗണനയെന്ന് സേനാ വക്താവ് അറിയിച്ചു.
അർജുനു വേണ്ടിയുള്ള തിരച്ചിലിന്റെ പത്താം ദിവസമാണിത്.
നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ ലോറിയുടെ സമീപം എത്തി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന പരിശോധനയായിരിക്കും ആദ്യം നടത്തുക. തുടർന്നായിരിക്കും ലോറി കരയിൽ എത്തിക്കാൻ ശ്രമം ഉണ്ടാവുക.
എല്ലാ പ്രവർത്തനങ്ങൾക്കും കാലാവസ്ഥ അനുകൂലമാകേണ്ടതുണ്ട്. കനത്ത മഴയെ തുടർന്ന് ഇന്നും രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടിരുന്നു.
പത്താം ദിനത്തിൽ മഴ കനത്തില്ലെങ്കിൽ ഉച്ചയ്ക്കകം തന്നെ കാര്യങ്ങളിൽ വ്യക്തത വരുമെന്ന് സേനാ വക്താവ് പറഞ്ഞു.
അർജുൻ ലോറിയുടെ ക്യാബിനിൽ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയതിനു ശേഷം സ്കൂബ ഡൈവർമാർ ലോറി ഉയർത്താൻ ശ്രമിക്കും.
വെള്ളത്തിനടിയിൽ പോയി ലോറിയിൽ കൊളുത്തുകൾ ബന്ധിപ്പിച്ച് ഉയർത്തി എടുക്കാൻ ആയിരിക്കും ശ്രമം. ലോറികീഴ്മേൽ മറിഞ്ഞ നിലയിലാണ് വെള്ളത്തിൽ പുതഞ്ഞു കിടക്കുന്നത്. അതുകൊണ്ടുതന്നെ ഉയർത്തിയെടുക്കുക ശ്രമകരമായ ജോലിയായിരിക്കും.
COMMENTS