.ബംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് മലയാളി ഡ്രൈവറും ലോറിയും കാണാതായ സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്ര...
.ബംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് മലയാളി ഡ്രൈവറും ലോറിയും കാണാതായ സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പോലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഏകോപനത്തിന് കോഴിക്കോട് കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു.
മന്ത്രി കെ ബി ഗണേഷ് കുമാറും കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ളവര്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.
നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ വഴി പുഴയിലേക്കിറങ്ങി പരിശോധിച്ചെങ്കിലും ലോറി കണ്ടെത്താനായില്ല, ഇതോടെയാണ് മണ്ണിനടിയില്‍ത്തന്നെ അര്‍ജുന്‍ ഉണ്ടെന്ന അനുമാനത്തിലെത്തിയത്. കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നത്.
Key Words: Arjun Missing, Rescue Operation, Land Slide
COMMENTS