ന്യൂഡല്‍ഹി: ബാര്‍ബഡോസില്‍ നിന്ന് ടി20 ലോകകപ്പ് ടീമിനെ എത്തിക്കുന്നതിനായി എയര്‍ ഇന്ത്യ ഷെഡ്യൂള്‍ ചെയ്ത വിമാനം ക്യാന്‍സലാക്കിയെന്ന് റിപ്പോര്...
ന്യൂഡല്‍ഹി: ബാര്‍ബഡോസില്‍ നിന്ന് ടി20 ലോകകപ്പ് ടീമിനെ എത്തിക്കുന്നതിനായി എയര്‍ ഇന്ത്യ ഷെഡ്യൂള്‍ ചെയ്ത വിമാനം ക്യാന്‍സലാക്കിയെന്ന് റിപ്പോര്‍ട്ട്. ഡിജിസിഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതേത്തുടര്‍ന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. ബാര്‍ബഡോസില്‍ നിന്നുള്ള യാത്രയ്ക്കായി നെവാര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് സ്ഥിരമായി സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന ബോയിംഗ് 777 വിമാനം പിന്‍വലിച്ചതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഡിജിസിഎയുടെ നടപടി.
വിമാനം റദ്ദാക്കിയത് ഡിജിസിഎയുടെ സിവില്‍ ഏവിയേഷന്‍ നിയമങ്ങളുടെ (സിഎആര്‍) ഗുരുതരമായ ലംഘനമാണെന്ന് വ്യോമയാന വിദഗ്ധന്‍ മോഹന്‍ രംഗനാഥന്‍ പ്രതികരിച്ചു.
Key Words: T 20, ICC, Cricket, Air India
COMMENTS