തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തിന് നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സ...
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തിന് നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ നിയോഗിക്കുമെന്നും അറിയിച്ചു.
സമ്പര്‍ക്കത്തില്‍ വന്നവരെ അടിയന്തിരമായി ക്വാറന്റീനിലേക്ക് മാറ്റാനും അറിയിച്ചിട്ടുണ്ട്. കൂടാതെ, സാമ്പിള്‍ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം അറിച്ചു. മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം അയച്ചു നല്‍കിയിട്ടുണ്ട്. 14 വയസ് പ്രായമുളള നിപ രോഗി മരിക്കും മുമ്പ് മോണോ ക്ലോണല്‍ ആന്റി ബോഡി എത്തിച്ചിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ നല്‍കാനായില്ല.
മൊബൈല്‍ ബിഎസ്എല്‍ 3 ലബോറട്ടറി കോഴിക്കോട് എത്തിച്ചുവെന്നും കേന്ദ്രം പറഞ്ഞു. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ, സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇതിനായി സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 246 പേരും അതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 63 പേരുമാണ് നിലവിലുള്ളത്.
Key Words: Nipah Death, Centeral Government, Instruction, Kerala
COMMENTS