After central budget gold price drop in Kerala
തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കേരളത്തില്‍ സ്വര്‍ണ്ണത്തിന് വലിയ തോതില്‍ വില കുറഞ്ഞു. പവന് 53,960 ഉം ഗ്രാമിന് 6,745 ആയാണ് ഇന്ന് സ്വര്‍ണ്ണ വ്യാപാരം തുടങ്ങിയത്.
എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ പവന് 2000 രൂപയുടെയും ഗ്രാമിന് 250 രൂപയുടെയും കുറവാണുണ്ടായത്.
ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 51,960 രൂപയും ഗ്രാമിന് 6,495 രൂപയുമായി. സ്വര്‍ണ്ണത്തിനും വെള്ളിക്കും കസ്റ്റംസ് തീരുവ ആറ് ശതമാനമായിട്ടാണ് കുറച്ചത്.
Keywords: Budget, Gold price, Drop, Customs
COMMENTS