Actor Sangeeth Prathap about cinema Shooting accident case
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ ഡ്രൈവര്‍ക്കെതിരെകേസ് കൊടുത്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നടന്‍ സംഗീത് പ്രതാപ്. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്റെ പ്രതികരണം. പ്രേമലു എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് സംഗീത് പ്രതാപ്.
കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ എല്ലാവരും സുരക്ഷിതരാണെന്നും തനിക്ക് ചെറിയ പരിക്കുണ്ടായെന്നും കഴിഞ്ഞ 24 മണിക്കൂറായി ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും സംഗീത് കുറിച്ചു.
എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നു പറഞ്ഞ സംഗീത് സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ താന്‍ കേസ് കൊടുത്തുയെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസം ബ്രോമാന്‍സ് എന്ന സിനിയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ വാഹനാപകടത്തില്‍ സംഗീത് പ്രതാപ്, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ നടന്മാരടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Keywords: Cinema Shooting accident, Sangeeth Prathap, Police case
COMMENTS