മുംബൈ: ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ വരവേറ്റ് മുംബൈയിലെ ജനസാഗരം. ആഘോഷങ്ങളില്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും സീനിയര്‍ ബ...
മുംബൈ: ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ വരവേറ്റ് മുംബൈയിലെ ജനസാഗരം. ആഘോഷങ്ങളില്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും സീനിയര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും ആവേശ തിമിര്‍പ്പിലായിരുന്നു. മറൈന്‍ ഡ്രൈവില്‍ നടന്ന ഓപ്പണ്‍ ബസ് പരേഡിനിടെ, ദ്രാവിഡ് തന്റെ പതിവ് സൗമ്യത വെടിഞ്ഞ് വിരാട് കോഹ്ലിയ്ക്കൊപ്പം കാണികളോട് ഇടപഴകിക്കൊണ്ട് വിജയം ആഘോഷിക്കുന്ന കാഴ്ചക്ക് മുംബൈ സാക്ഷ്യം വഹിച്ചു.
ഇന്ത്യന്‍ ടീം ബസിന് ചുറ്റും ആരാധകര്‍ തടിച്ചുകൂടിയപ്പോള്‍ ദ്രാവിഡും കോലിയും ആവേശത്തിനൊപ്പം ചേര്‍ന്നു. വ്യാഴാഴ്ച രാവിലെ ന്യൂഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ടീം ഇന്ന് വൈകുന്നേരം മുംബൈയിലേക്ക് പറന്നെത്തുകയായിരുന്നു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആഘോഷങ്ങള്‍ക്കായി താരങ്ങള്‍ മുംബൈയിലേക്ക് പുറപ്പെട്ടത്.
Key Words: T20 , Cricket
COMMENTS