ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 64 കോടിയിലധികം ആളുകള്‍ വോട്ട് ചെയ്തതിനാല്‍ ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചതായി മുഖ്യ തിരഞ്ഞ...
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 64 കോടിയിലധികം ആളുകള്‍ വോട്ട് ചെയ്തതിനാല്‍ ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. 31.2 കോടി സ്ത്രീകളടക്കം 64.2 കോടി വോട്ടര്‍മാരാണ് ഇക്കൊല്ലം ഇന്ത്യയെ ലോക റെക്കോര്‍ഡിലേക്ക് എത്തിച്ചത്.
മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളില്‍ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഉന്നത നേതാക്കള്‍ക്കെതിരെ അടക്കം കേസെടുത്തു എന്നും പരാതികളില്‍ നോട്ടീസ് നല്കി എന്നും യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയില്ല എന്നും അദ്ദേഹം വിശദീകരിച്ചു.അതേസമയം വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: World Record, Lok Sabha Elections
COMMENTS