ന്യൂഡല്‍ഹി : മുന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ അടുത്ത അനുയായിയായ പാണ്ഡ്യനെ, അടുത്തിടെ നടന്ന ലോക്സഭാ, ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പു...
ന്യൂഡല്‍ഹി: മുന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ അടുത്ത അനുയായിയായ പാണ്ഡ്യനെ, അടുത്തിടെ നടന്ന ലോക്സഭാ, ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് ബിജെഡി നേതാക്കളും പ്രവര്‍ത്തകരും വ്യാപകമായി കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതായി വികെ പാണ്ഡ്യന് അറിയിച്ചു.
'സജീവ രാഷ്ട്രീയത്തില്‍ നിന്ന് സ്വയം പിന്മാറാന് തീരുമാനിക്കുന്നു. ഈ യാത്രയില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. തനിക്കെതിരായ ഈ പ്രചാരണ വിവരണത്തിന് ബിജെഡിയുടെ നഷ്ടത്തില്‍ പങ്കുണ്ടെങ്കില്‍ ക്ഷമിക്കണം.' എന്നും വി കെ പാണ്ഡ്യന് പറഞ്ഞു. 12 വര്‍ഷം മുമ്പ് ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച പാണ്ഡ്യന്, നവീന്‍ പട്നായിക്കിന് വേണ്ടി പ്രവര്‍ത്തിച്ചത് ഒരു ബഹുമതിയാണെന്നും വിശേഷിപ്പിച്ചു.
അതേസമയം, മുന്‍ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തു നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന രാജീവ് ചന്ദ്ര ശേഖറും ഇന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
Key Words: VK Pandian resigns, Polotics
COMMENTS