V.D Satheesan about T.P murder case
തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്കിയാല് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്ക് പുറത്തിറങ്ങാനാവാത്ത വിധത്തിലുള്ള പ്രക്ഷോഭത്തിന് പ്രതിപക്ഷം തയ്യാറാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
വിഷയവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചതിന് പിന്നാലെ മാധ്യമങ്ങളോടാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ പ്രതികരിച്ചത്.
സഭയില്‍ സര്‍ക്കാര്‍ പറയേണ്ട മറുപടി പറഞ്ഞത് സ്പീക്കറാണെന്നും ഇത്തരമൊരു നടപടിയുമായി മുന്നോട്ടുപോകില്ലെന്നാണ് പറഞ്ഞതെന്നും വി.ഡി സതീശന് വ്യക്തമാക്കി. വിഷയത്തില്‍ ഇനി ഒരു ചര്‍ച്ചയ്ക്കില്ലെന്നും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം തയ്യാറല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: T.P murder case, V.D Satheesan, Niyamasabha, Today
COMMENTS