കോളജ് അധ്യാപന യോഗ്യതാപരീക്ഷയായ 'യു.ജി.സി - നെറ്റ്' റദ്ദാക്കി. ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ ടി എ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍...
കോളജ് അധ്യാപന യോഗ്യതാപരീക്ഷയായ 'യു.ജി.സി - നെറ്റ്' റദ്ദാക്കി. ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ ടി എ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്.
അന്വേഷണം സി ബി ഐയെ ഏല്‍പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 1205 കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. 'നെറ്റ്' യോഗ്യത ഇത്തവണ മുതല്‍ പി എച്ച് ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാല്‍ പരീക്ഷയ്ക്കു പ്രാധാന്യമേറിയിരുന്നു. 2018 മുതല്‍ ഓണ്‍ലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്ലൈന്‍ രീതിയിലേക്കു മാറ്റിയിരുന്നു.
Key Words: UGC - NET, Exam Canceled
COMMENTS