2026ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു തുടര്‍ ഭരണത്തിന്...
2026ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു തുടര്‍ ഭരണത്തിന്റെ ഗതികേടിലാണ് ജനം. തകര്‍ന്നു തരിപ്പണമായ സാമ്പത്തിക രംഗവും അഴിമതിയും കൊള്ളയും കൊണ്ട് മലീനസമായ ഒരു സംസ്ഥാന ഭരണമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ നിന്നുള്ള മോചനം ജനങ്ങള്‍ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി എന്തു പറഞ്ഞാലും ഭരണ വിരുദ്ധ വികാരം ശക്തമാണ്. അതിന്റെ പ്രതിഫലനമായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. കൊവിഡ് കാലത്ത് ജനങ്ങള്‍ സര്‍ക്കാരിനെ രക്ഷകരായി കണ്ടു. അതാണ് കഴിഞ്ഞ തവണ എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിക്കാന്‍ കാരണം. കൊവിഡ് കാലത്തെ ആനുകൂല്യങ്ങളും കിറ്റുകളും സര്‍ക്കാരിന് ഗുണമായി ഭവിച്ചു.
എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം ജനങ്ങള്‍ക്ക് പരിപൂര്‍ണ്ണമായി മടുത്തു. ജനങ്ങളുടെ പ്രതീക്ഷകളെ തകര്‍ത്ത സര്‍ക്കാരാന് ഇപ്പോള്‍ ഇവിടെയുള്ളത്. അതിനാല്‍ അടുത്ത തവണ ജനങ്ങള്‍ ഈ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Key Words: Ramesh Chennithala, UDF, LDF, Pinarayi Vijayan
COMMENTS