ഇന്ന് ട്വന്റി-20 ലോകകപ്പ് ഫൈനല്‍, കൈവിട്ടുപോയ കീരിടം തിരിച്ചുപിടിക്കാന്‍ ഇന്ത്യ, എതിരാളിയായി ദക്ഷിണാഫ്രിക്കയും മഴയും

ഇന്ന് വെസ്റ്റ് ഇന്‍ഡിസിലെ ബാര്‍ബഡോസില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടു ...

ഇന്ന് വെസ്റ്റ് ഇന്‍ഡിസിലെ ബാര്‍ബഡോസില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടു മുതലാണ് മത്സരം.

കഴിഞ്ഞ നവംബറില്‍ സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ കിരീടം കൈവിട്ടുപോയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു ലോക കിരീടത്തിനരികെ. ഈലോകകപ്പില്‍ ഇതുവരെ ഒരു കളി പോലും തോല്‍ക്കാത്ത ഇരു ടീമുകളും ആദ്യമായാണ് ഐ.സി.സി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 

കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിഫൈനലില്‍ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. ഇടയ്ക്ക് മഴ തടസപ്പെടുത്തിയെങ്കിലും രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ച് രോഹിത് ശര്‍മ്മയുടെ ഇന്ത്യയും ഫൈനലിലേക്ക് ചുവടുവച്ചു. 2007 ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ചമ്പ്യന്‍ഷിപ്പിന് ശേഷം ട്വന്റി-20 ഫോര്‍മാറ്റില്‍ ലോകകപ്പ് നേടാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടില്ല. 2014ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്.

ടി20 ലോകകപ്പില്‍ ഇത്തവണ നിരവധി മത്സരങ്ങളെയാണ് മഴ ബാധിച്ചത്. മഴ നിയമപ്രകാരമുള്ള വിധി നിര്‍ണയങ്ങളുമുണ്ടായി. ചില ടീമുകള്‍ക്ക് മഴ വില്ലനായപ്പോള്‍, മറ്റു ചില ടീമുകള്‍ക്ക് മഴ അനുഗ്രഹമായി. ഇന്ന് വെസ്റ്റ് ഇന്‍ഡിസിലെ ബാര്‍ബഡോസില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടു മുതലാണ് മത്സരം. ബാര്‍ബഡോസില്‍ ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഒരുപക്ഷേ, ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കാമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം. പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം. പകല്‍സമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസത്തില്‍ രണ്ട് മണിക്കൂര്‍ സമയം മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. മത്സരം നടക്കുന്ന സമയം മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമായിരുന്നും പ്രവചിക്കുന്നു.

ഫൈനല്‍ നിശ്ചയിച്ച ദിവസം മഴ കാരണം കളി തടസ്സപ്പെട്ടാല്‍ റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് റിസര്‍വ് ദിനം. അതേസമയം ഓവര്‍ ചുരുക്കിയാണെങ്കിലും ഷെഡ്യൂള്‍ ചെയ്ത ദിവസംതന്നെ മത്സരം പരമാവധി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ജൂണ്‍ 29-ന് മത്സരഫലം നിര്‍ണയിക്കാന്‍ കഴിയില്ലെങ്കില്‍ മാത്രമാണ് 30-ലേക്ക് കളി നീളുക.

Key Words: Twenty20 World Cup, Final Today, Cricket


COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: ഇന്ന് ട്വന്റി-20 ലോകകപ്പ് ഫൈനല്‍, കൈവിട്ടുപോയ കീരിടം തിരിച്ചുപിടിക്കാന്‍ ഇന്ത്യ, എതിരാളിയായി ദക്ഷിണാഫ്രിക്കയും മഴയും
ഇന്ന് ട്വന്റി-20 ലോകകപ്പ് ഫൈനല്‍, കൈവിട്ടുപോയ കീരിടം തിരിച്ചുപിടിക്കാന്‍ ഇന്ത്യ, എതിരാളിയായി ദക്ഷിണാഫ്രിക്കയും മഴയും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWDeJCu_tUlmHOwlZFRyatPvRQr_iws9Jb80uMoygOb3anc2FxTpeamyySTtosa1s-SI3wn5M2z_BXTegRs1IP6jT5f54UZRQIwdgiB_jhzx6bmw6wlu6lkYKFt1JD_vBIxscgRAf6mU-eKs9S-cClw3tqMj9zm18_aIt0tFRR6UG3S0hvjWb4NnhgYEx-/w640-h360/t20.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWDeJCu_tUlmHOwlZFRyatPvRQr_iws9Jb80uMoygOb3anc2FxTpeamyySTtosa1s-SI3wn5M2z_BXTegRs1IP6jT5f54UZRQIwdgiB_jhzx6bmw6wlu6lkYKFt1JD_vBIxscgRAf6mU-eKs9S-cClw3tqMj9zm18_aIt0tFRR6UG3S0hvjWb4NnhgYEx-/s72-w640-c-h360/t20.jpg
www.vyganews.com
https://www.vyganews.com/2024/06/today-twenty20-world-cup-final-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/06/today-twenty20-world-cup-final-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy